കോവിഡ്കാലം മറ്റെല്ലാ മേഖലകളെയും തകര്‍ത്തതു പോലെ ഡ്രൈവിംഗ് സ്കൂളുകളെയും ബാധിച്ചു. നിരവധി ഡ്രൈവിംഗ് സ്കൂളുകളാണ് ഇക്കാലയളവില്‍ പൂട്ടിക്കെട്ടിയത്.
ഇപ്പോഴും ആ പ്രതിസന്ധി തീര്‍ന്നിട്ടുമില്ല. അങ്ങനെയിരിക്കെയാണ് ഇരുട്ടടിയായി പുതിയ വാഹന നിയമം വരുന്നത്.
ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ക്ക് കുറഞ്ഞത് ഒരേക്കര്‍ സ്ഥലം വേണമെന്നതടക്കം കടുത്ത നിബന്ധനങ്ങളാണ് വരുന്നത്.
മാറ്റങ്ങള്‍ ജൂലൈ മുതല്‍ നടപ്പാക്കാനാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
ലഘുവായി പറഞ്ഞാല്‍ ഇനി ഡ്രൈവിംഗ് സ്കൂള്‍ തുടങ്ങാന്‍ അല്‍പ്പം കഷായിക്കേണ്ടി വരുമെന്ന് ചുരുക്കം.
അക്രെഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളാണ് നിലവില്‍ വരുന്നത്. ഇവിടെ പാസാകുന്നവരെ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കും.
ഇപ്പോള്‍ ആര്‍ടിഒയാണ് ലൈസന്‍സ് നല്കി വരുന്നത്. ജൂലൈ ഒന്നുമുതല്‍, സംസ്ഥാന ഗതാഗത അഥോറിറ്റിയോ കേന്ദ്രസര്‍ക്കാരോ അക്രഡിറ്റേഷന് നല്കുന്ന സ്വകാര്യ ഡ്രൈവിംഗ് പരിശീലന സ്കൂളുകളെ മാത്രമേ അനുവദിക്കുകയുള്ളു.
വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കാനാണ് ഈ നടപടിയെന്ന് ഉപരിതല ഗതാഗത മന്ത്രാലയം പറയുന്നു.
നിയമങ്ങളും, ചട്ടങ്ങളും പാലിക്കുന്ന നന്നായി പരിശീലനം ലഭിച്ചവര്‍ മാത്രം റോഡില്‍ വാഹനം ഓടിച്ചാല്‍ മതിയെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.
പുതിയ വിജ്ഞാപനപ്രകാരം, പരിശീലന കേന്ദ്രങ്ങള്‍ക്ക് കൃത്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വേണം. പരിശീലകന് അടിസ്ഥാന യോഗ്യതകള്‍ വേണം.
ടൂവീലറുകള്‍ക്കും, ട്രീവീലറുകള്ക്കും, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും ചുരുങ്ങിയത് ഒരേക്കര്‍ സ്ഥലം വേണം. മീഡിയം, ഹെവി പാസഞ്ചര്‍ ,ചരക്ക് വാഹനങ്ങള്‍ക്കും, ട്രെയിലറുകള്‍ക്കും, രണ്ടേക്കര്‍ സ്ഥലം വേണം
പരിശീലകര്‍ പ്ലസ് ടു പാസായവര്‍ ആകണം. അഞ്ചുവര്‍ഷത്തെ ഡ്രൈവിങ് പരിചയം വേണം. ഗതാഗതനിയമങ്ങളില് പരിജ്ഞാനം വേണം
ലൈസന്‍സ് നേടാന്‍ പാഠ്യപദ്ധതിയും ഗതാഗതമന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങനെ രണ്ടുഭാഗമുണ്ട്.
ലൈറ്റ് മോട്ടോര്‍ വെഹിക്കിളിനുള്ള എല്‍.എംവി കോഴ്സിന്റെ പഠനദൈര്ഘ്യം നാലാഴ്ച. 29 മണിക്കൂര്‍ തിയറിയും പഠിക്കണം.
വാണിജ്യലൈസന്‍സിനായി ആറാഴ്ചയില്‍ 38 മണിക്കൂര്‍ പഠിക്കണം. 31 മണിക്കൂര്‍ പ്രാക്ടിക്കലും ഏഴുമണിക്കൂര്‍ തിയറിയുമാണ്.
പരിശീലനകേന്ദ്രത്തില്‍ ബയോമെട്രിക് സംവിധാനങ്ങള്‍ വേണം. ഡ്രൈവിംഗ് സ്കൂളുകളുടെ പരീക്ഷ പാസായി സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്കേ ലൈസന്‍സ് ലഭിക്കൂ.
അതായത്, പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്കുന്ന ഡ്രൈവിംഗ് സ്കൂളുകള്‍, ചെറിയ ടെക്നിക്കല്‍ കേന്ദ്രമായി മാറും.
പുതിയ പരിഷ്കാരങ്ങള്‍ നടപ്പാകുന്നതോടെ ഡ്രൈവിംഗ് ലൈസന്‍സിന് ആര്.ടി.ഓഫീസുകളില്‍ പോകേണ്ട. എഴുത്തുപരീക്ഷയും ടെസ്റ്റുമെല്ലാം ഡ്രൈവിംഗ് സ്കൂളുകള്‍ തന്നെ നടത്തും. കര്‍ശന നിബന്ധനകള്‍ ഉണ്ടാകും.
ഡ്രൈവിങ് ലൈസന്‍സിലും മാറ്റങ്ങളുണ്ട്. ലൈസന്‍സ് രണ്ടുതരമായി തിരിക്കും. ടാക്സി വാഹനങ്ങളും മറ്റും ഓടിക്കുന്നവര്‍ക്ക് വാണിജ്യലൈസന്സാണ് നല്‍കുക.
സ്വകാര്യവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് വ്യക്തിഗത ലൈസന്‍സും. രേഖകള്‍ നല്കി ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
നിയമഭേദഗതി ഇത്ര വേഗത്തില്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്നാണ് ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ പറയുന്നത്.
അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് കോഴ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രം ലൈസന്‍സ് നല്കുന്ന രീതിക്ക് തുടക്കമായാല്‍ നിലവിലുള്ള ഡ്രൈവിംഗ് സ്കൂളുകളുടെ സ്ഥിതി എന്താകുമെന്നാണ് പ്രധാന ആശങ്ക.
ഇപ്പോഴുള്ള സംവിധാനം ഉടന്‍ പിന്‍വലിക്കില്ല എന്നത് മാത്രമാണ് ആശ്വാസം. ചെറുകിടക്കാരെ ഒഴിവാക്കാനുള്ള ശ്രമമാണിതെന്നും ആരോപണം ഉയരുന്നുണ്ട്.
ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ സാധ്യതയുണ്ട്. പ്ലസ്ടു യോഗ്യതയില്ലാത്ത നിരവധി ആളുകള്‍ ഡ്രൈവിംഗ് സ്കൂളുകള്‍ നടത്തി ഉപജീവനം കഴിക്കുന്നുണ്ട്.
അവരുടെ കഞ്ഞിയില്‍ പാറ്റയിടുന്നതാണ് പുതിയ നിയമഭേദഗതി എന്നാണ് പരക്കെ ഉയരുന്ന ആരോപണം.
ഇതോടൊപ്പം ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനുള്ള തുകയും വര്‍ധിക്കും. നിലവില്‍ കേരളത്തില്‍ ഇരുചക്ര വാഹനത്തിനും കാറിനും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് 10,000 മുതല്‍ 15,000 രൂപ വരെയാണ് ഈടാക്കുന്നത്.
ഇത് ഇരട്ടിയായി വര്‍ധിക്കുമെന്നാണ് ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ പറയുന്നത്. എന്തായാലും ഈ പുതിയ നിയമഭേദഗതിയുമായി ജനങ്ങള്‍ക്ക് അത്ര പെട്ടെന്ന് പൊരുത്തപ്പെടാനാവില്ലെന്നുറപ്പാ
Post a Comment