ഇരിട്ടി : പുന്നാട് ടൗണിന് സമീപം മിനി ലോറികൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്, കല്ലുമുട്ടി സ്വദേശി വിനോദ്, കുന്നോത്ത് സ്വദേശി ടോമി, മുഴക്കുന്നു സ്വദേശികളായ വിപിൻ,സുധി എന്നിവർക്കാണ് പരിക്കേറ്റത്. പറിക്കറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി ഭാഗത്തുനിന്നും ചെങ്കല്ലുമായി മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറിയും നദാപുരത്ത് കല്ലിറക്കി ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന മിനി ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ രണ്ട് ലോറികൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. , ആർക്കും ഗുരുതര പരിക്കുകളില്ല
ഇരിട്ടി പുന്നാട് ലോറികൾ കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്
News@Iritty
0
Post a Comment