രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം വരുമോ ? ഇത്തരത്തിലൊരു നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.
ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഛത്തിസ്ഗഡിലെ റായ്പുരില്‍ ‘ഗരീബ് കല്യാണ്‍ സമ്മേളനില്‍’ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇത്തരം ശക്തമായ, വലിയ തീരുമാനങ്ങള്‍ നേരത്തെ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരും. മന്ത്രി പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു.
ചില കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഛത്തീസ്ഡഗിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
ഇക്കഴിഞ്ഞ ഏപ്രിലില്‍, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബില്‍ രാജ്യസഭയില്‍ ബിജെപി എംപി രാകേഷ് സിന്‍ഹ അവതരിപ്പിച്ചിരുന്നു.
എന്നാല്‍ അന്ന് ഇത്തരമൊരു നിയമം പരിഗണിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മറുപടി പറഞ്ഞത്.
നിര്‍ബന്ധിച്ചുള്ള ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല. പകരം ബോധവല്‍ക്കരണത്തിലൂടെയായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വരുന്നു ? നിയമ നിര്‍മാണം ഉടനെന്ന് കേന്ദ്രമന്ത്രി…

Post a Comment