ബിജെപി വക്താവ് നടത്തിയ പ്രവാചക നിന്ദ പരാമർശത്തെ അപലപിച്ച് അമേരിക്ക. മതങ്ങൾക്കുള്ള തുല്ല്യ അവകാശങ്ങളും മൂല്യങ്ങളും പരിപാലിക്കേണ്ട ജനാധിപത്യ രാജ്യത്തിൽ നിന്ന് ഇത്തരത്തിലുള്ള പ്രസ്താവന വരുന്നത് ഒട്ടും സ്വീകര്യമല്ലെന്നാണ് അമേരിക്ക നിലപാടറിയിച്ചിട്ടുള്ളത്.
മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നത് പ്രോൽസാഹിപ്പിക്കണമെന്നും, പാർട്ടി നടപടി എടുത്തതിൽ സന്തോഷമെന്നും വിദേശകാര്യവക്താവ് പറഞ്ഞു.പ്രവാചക നിന്ദ പരാമർശം പാർട്ടി വക്താവിന്റെ മാത്രം അഭിപ്രായമാണന്നും രാജ്യത്തിന്റെ അഭിപ്രായമല്ലന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
നൂപുർ ശർമ്മയുടെ പരാമർശനത്തിനെതിരെ ചെെനയായിരുന്നു ഏറ്റവുമൊടുവിൽ രംഗത്തെത്തിയിരുന്നത്. ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുർ ശർമ്മയുടെ അപകീർത്തികരമായ പരാമർശം.
സംഭവത്തിൽ നുപുർ ശർമ്മയെയും ഡൽഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിനെയും പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു
Post a Comment