ഇരിട്ടി: തില്ലങ്കേരിയിൽ വാഹനപരിശോധന ക്കിടയിൽ തിമിങ്കല ഛർദിയുമായി യുവാവ് പിടിയിൽ. വെള്ളിയാഴ്ച ഉച്ചക്ക് ആയിരുന്നു സംഭവം. ആൾട്ടോ കാറിൽ കടത്തുകയായിരുന്ന രണ്ടു കിലോയോളം തൂക്കം വരുന്ന തിമിങ്കല ഛർദിലുമായി തില്ലങ്കേരി സ്വദേശി ദിൻ രാജിനെയാണ് പോലീസ് പിടികൂടിയത്. ദിൻ രാജിന്റെ ബാഗ് പരിശോധിച്ചപ്പോൾ ബാഗിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു തിമിങ്കല ഛർദിൽ. ഓടി രക്ഷപീടാൻ ശ്രമിച്ച ദിൻ രാജിനെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർ കാരുമായി രക്ഷപ്പെട്ടു. ഇതിനു രണ്ടു കോടിയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു. മുഴക്കുന്ന് പ്രൈസിപ്പിൾ എസ് ഐ എൻ സി രാഘവൻ, എസ് ഐ സെബാസ്റ്റ്യൻ, എ എസ് ഐ ജയരാജൻ, സിവിൽ പോലീസ് ഓഫീസർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു വാഹന പരിശോധന.
തില്ലങ്കേരിയിൽ വാഹനപരിശോധന ക്കിടയിൽ തിമിങ്കല ഛർദിലുമായി യുവാവ് പിടിയിൽ
News@Iritty
0
Post a Comment