പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് പള്ളിക്കുറിപ്പില്‍ പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു . കോയമ്പത്തൂര്‍ സ്വദേശി ദീപികയാണ് മരിച്ചത്. ഭര്‍ത്താവ് അവിനാശിനെ പൊലീസ് അറസ്റ്റുചെയ്തു. രാവിലെ എട്ടേമുക്കാലോടെ ആക്രമണം. നിലവിളി കേട്ട് അടുത്തുളള ബന്ധുക്കള്‍ ഓടിയെത്തിയപ്പോൾ ദീപിക വെട്ടേറ്റ് കിടക്കുന്നതായാണ് കണ്ടത്. വീടിന്‍റെ വാതിലുകൾ അടച്ച ശേഷമാണ് അവിനാശ് ഭാര്യയെ കൊടുവാൾ കൊണ്ട് ആക്രമിച്ചത്.
രാവിലെ ഏഴുന്നേറ്റ അവിനാശ് പല്ലു തേയ്ക്കാതെ മകനെ ഉമ്മ വയ്ക്കാൻ തുനിഞ്ഞു. ഭാര്യ ദീപിക ഇത് ചോദ്യംചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം, ഇതിൽ പ്രകോപിതനായി കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്ന് എന്നാണ് അവിനാശ് നൽകിയിട്ടുള്ള പൊലീസിന് നൽകിയ മൊഴി. ദീപികയെ ഉടന്‍ പെരിന്തൽമണ്ണയിലെ ആശുപത്രിയെലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബംഗളൂരുവിൽ ജോലിയുള്ള അവിനാശ് കുടുംബ സമേതം അവിടെ സ്ഥിരതാമസം ആയിരുന്നു. രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്.
Post a Comment