കണ്ണൂർ: കണ്ണൂരിലും കോഴിക്കോട്ടും സിപിഎം ഓഫീസുകൾക്ക് നേരെ ആക്രണമം . സംഭവത്തിന് പുറകിൽ കോൺഗ്രസ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു. കോഴിക്കോട് തിക്കോടിയിൽ കഴിഞ്ഞദിവസം കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്കെതിരെ പയ്യോളി പൊലീസ് കേസ്സെടുത്തു. ഇന്നലെ അർദ്ധരാത്രിയോടെയാണ് കണ്ണൂരിലും കോഴിക്കോട്ടും പാർട്ടിഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായത്.
കണ്ണൂർ കക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിലെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നു. കോഴിക്കോട് പേരാമ്പ്രക്ക് സമീപം വാല്യക്കാട് സിപിഎം ബ്രാഞ്ച് ഓഫീസ് തീവച്ച് നശിപ്പിക്കാനാണ് ശ്രമം നടന്നത്. ഓഫീസിലുണ്ടായിരുന്ന ഫർണീച്ചറുകളും നിരവധി ഫയലുകളും കത്തി നശിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷ സേനും പൊലീസുമെത്തി തീയണച്ചു. സംഭവങ്ങൾക്ക് പുറകിൽ കോൺഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു. പാർടി ഓഫീസുകൾ ആക്രമിക്കുന്ന നീക്കം ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി
കോഴിക്കോട് വാല്യക്കാട്ടെ ആക്രമണത്തിൽ പങ്കില്ലെന്ന് കോണ്‍ഗ്രസ്സ് നേതാക്കൾ വിശദീകരിച്ചു. ബോധപൂർവ്വം കലാപമുണ്ടാക്കാനുളള സിപിഎം ശ്രമമാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ഇരു സംഭവങ്ങളിലും പൊലീസ് അന്വേഷണം തുടങ്ങി. തിക്കോടിയിലെ പ്രകോപനപരമായ മുദ്രാവാക്യം വിളിയിൽ പയ്യോളി പൊലീസ് കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്കെതിരെ കേസ്സെടുത്തു. പ്രതികളെ തിരിച്ചറിയാനുളള നടപടി തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
Post a Comment