ന്യൂഡല്‍ഹി: കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സർക്കാർ കത്തയച്ചു. പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കണമെന്ന് നിർദേശം നൽകി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് കത്തയച്ചത്. സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ വീണ്ടും ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായി രണ്ട് ദിവസവും ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഏകദേശം രണ്ടരമാസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം ആയിരം കടന്നത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍.
കോവിഡ് വ്യാപനം വീണ്ടും; കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം
News@Iritty
0
Post a Comment