പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് ഭീഷണി സ്വരത്തില്‍ സംസാരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്ന മാധ്യമപ്രവര്‍ത്തകനെ ഇറക്കിവിടുമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇത്തരമൊരു സംഭവം സംസ്ഥാനത്ത് ആദ്യമായി നടന്ന കാര്യമായിരിക്കുമെന്നും പിണറായി വിജയന്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘മര്യാദക്കിരിക്കണം, അല്ലെങ്കില്‍ ഇറക്കിവിടും’ -എന്ന് ഒരു പത്രസമ്മേളനത്തില്‍ കേട്ട വാചകമല്ലേ ഇത്? എനിക്ക് സുഖിക്കുന്ന ചോദ്യങ്ങളല്ലല്ലോ നിങ്ങളും ചോദിക്കുക. അതിന് ഞാന്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാണല്ലോ. ചിലപ്പോള്‍ മറുപടി പറയാതിരിക്കാം. അതിനപ്പുറം ചോദിച്ച ആളോട് ഇങ്ങനെയാണോ പറയേണ്ടത്. അതാണോ രീതി. ചോദ്യങ്ങളെ ഭയപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം അടിയന്തര പ്രമേയത്തില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും, നിയമസഭയുട ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത കാര്യമാണതെന്നും പിണറായി വിജയന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ അതിനുള്ള മറുപടി കേള്‍ക്കാന്‍ പോലും തയ്യാറാകാതെ പ്രതിപക്ഷം നിയമസഭ തടസപ്പെടുത്തി സഭയില്‍ നിന്ന് ഒളിച്ചോടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാളയാറിനപ്പുറവും, ഇപ്പുറവും കോണ്‍ഗ്രസിന് രണ്ട് നിലപാടാണ്. രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിന് കാരണമായ കേസ് നല്‍കിയത് ബി ജെ പി എം പിയാണ്. അതില്‍ സി പി എമ്മിനോ കേരളത്തിലെ ഇടതു സര്‍ക്കാരിനോ പങ്കില്ലന്ന് എല്ലാവര്‍ക്കുമറിയാം. സി പി എം അടക്കമുള്ള പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം ശ്രമങ്ങളെ അപലപിച്ചിട്ടുണ്ട്.
വയനാട്ടിലെ ദേശാഭിമാനി ഓഫീസിനെ നേരെയുണ്ടായ ആക്രമത്തെ ഏതെങ്കിലും കോണ്‍ഗ്രസ നേതാവ് തള്ളിപ്പറഞ്ഞോ, ചോദ്യം ചോദിച്ച മാധ്യമുപ്രവര്‍ത്തകനെ ഇറക്കി വിടുമെന്നാണ് പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തിയത്. അക്രമത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ നേതൃത്വം നല്‍കിയത്. ഇതിനെയൊന്നും അപലപിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറിയില്ല. എന്നാല്‍ തങ്ങള്‍ അക്രമങ്ങളെ അപലപിച്ചു. ഇതാണ് സിപിഎമ്മും യുഡിഎഫും തമ്മിലുള്ള വ്യത്യാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുപ്പത്തിയേഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടത്
Post a Comment