സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയ സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4745 രൂപയും പവന് 37,960 രൂപയുമായി. വ്യാഴാഴ്ച പവന് 160 രൂപ കൂടിയിരുന്നു. ബുധനാഴ്ച 160 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച ഒരു ഗ്രാം സ്വർണത്തിന് വില 4745 രൂപയും പവന് 37,960 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച്ച പവന് 38120 രൂപയും ഗ്രാമിന് 4765 രൂപയുമായിരുന്നു വില.
സ്വർണവില ഇന്ന് കുറഞ്ഞു; പുതിയ നിരക്കുകൾ അറിയാം
News@Iritty
0
Post a Comment