തലശ്ശേരി: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് എട്ടുവര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും.
ലൈംഗികാതിക്രമം, വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നുള്ള ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസംകൂടി തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക പെണ്‍കുട്ടിക്ക് നല്‍കണം.കേസില്‍ പ്രോസിക്യൂഷന്‍ 21 സാക്ഷികളെ വിസ്തരിച്ചു. 2017ലാണ് കേസിനാസ്പദമായ സംഭവം.
കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്പെക്ടര്‍ കെ.വി. പ്രമോദാണ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടികെ ഷൈമ ഹാജരായി.
Post a Comment