കാട്ടാന ആക്രമണം രൂക്ഷമായ കണ്ണൂര്‍ ജില്ലയിലെ പ്രദേശങ്ങളില്‍ സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ജില്ലാ ആസൂത്രണ സമിതി.
ഇതു സംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിക്കും. ആറളം, ഉളിക്കല്‍, അയ്യങ്കുന്ന്, ഉദയഗിരി, പയ്യാവൂര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണിത്. കാട്ടാന ശല്യം നേരിടുന്ന പഞ്ചായത്തുകള്‍ ഫെന്‍സിങ് മാപ്പ് തയ്യാറാക്കി ഉടന്‍ സമര്‍പ്പിക്കണമെന്നും യോഗം നിര്‍ദേശിച്ചു.'ട്രൈബല്‍ മിഷന്‍്റെ' ഭാഗമായി കണ്ണൂര്‍ ജില്ലയിലെ 100 കോളനികളെ ജില്ലാ പഞ്ചായത്ത് ദത്തെടുക്കും. ഇതിന്റെ ഭാഗമായി പട്ടിക വര്‍ഗ്ഗ കോളനികളില്‍ സമഗ്ര പഠനം നടത്തും. 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്ബയിന്‍്റെ ഭാഗമായി ഭവന നിര്‍മാണത്തിന് സ്ഥലം സംഭാവന ചെയ്യാന്‍ താല്പര്യമുള്ളവരെ ഉടന്‍ കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ആസൂത്രണ സമിതി നിര്‍ദേശം നല്‍കി.കൂടാതെ ഡ്യൂട്ടി ക്രമീകരിക്കുന്നതിന്‍്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരെ മാറ്റുന്നത് ആരോഗ്യ കേന്ദ്രത്തിന്‍്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി കൂടി ആലോചിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
കണ്ണൂര്‍ ഡി പി സി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. ടി ഒ മോഹനന്‍, അഡ്വ. ബിനോയ് കുര്യന്‍, ടി സരള, ലിസി ജോസഫ്, ശ്രീന പ്രമോദ്, കെ താഹിറ, വി ഗീത, ഇ വിജയന്‍ മാസ്റ്റര്‍, കെ വി ഗോവിന്ദന്‍, എന്‍ പി ശ്രീധരന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Post a Comment