ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന രണ്ട് പെൺകുട്ടികൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കുട്ടികളെ സംസാരിച്ച് വശീകരിച്ചും ഭീഷണിപ്പെടുത്തിയും ആണ് പ്രതി പീഡനത്തിനിരയാക്കിയത് എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ പീഡനവിവരം തുറന്നു പറഞ്ഞത്. തുടർന്ന് കൗൺസിലർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ നിന്നും വിവരം ലഭിച്ചതിനെ അടിസ്ഥാനത്തിലാണ് വളപട്ടണം പൊലീസ് കേസിലെ അന്വേഷണം ആരംഭിച്ചത്. പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതിൽ നിന്ന് 35 കാരനായ വിജിത്ത് ഇവരെ പീഡനത്തിന് ഇരയാക്കിയതായി വ്യക്തമായി.
പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പീഡനവിവരം വിവരം പുറത്തറിഞ്ഞാൽ പാചകക്കാരൻ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് പോലീസ് മുൻകൂട്ടി കണ്ടു. എന്നാൽ അതിന് ഇടനൽകാതെ പെട്ടെന്നുതന്നെ വീട്ടിലെത്തി പാചകക്കാരനെ പിടികൂടി.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കഴിഞ്ഞ ഒരു വർഷമായി ആയി പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയതായി പോലീസിന് വ്യക്തമായിട്ടുണ്ട്. കൂടുതൽ പെൺകുട്ടികൾ പാചകക്കാരന്റെ വലയിൽ വീണിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
വളപട്ടണം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രതി പാചക ജോലിയിൽ ഏർപെട്ടു വരികയായിരുന്നു എന്നും പൊലീസ് പറഞ്ഞു.
സംഭവം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബാലാവകാശകമ്മീഷൻ ചെയർമാൻ അഡ്വ. കെ വി മനോജ് കുമാർ ഹോസ്റ്റൽ സന്ദർശിച്ചു. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പട്ടികജാതി വികസന വകുപ്പിന് കമ്മീഷൻ നിർദ്ദേശം നൽകി.
Post a Comment