കൊല്ലം: അയൽവീട്ടിൽ കളിക്കുന്നതിനിടെ പെണ്‍കുട്ടി ഷോക്കേറ്റ് മരിച്ചു. മൈനാഗപ്പള്ളി ഇടവനശേരി സ്വദേശി മഞ്ജരിയാണ് (12) മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. അയല്‍വീട്ടിൽ കളിക്കാനായി പോയ പെൺകുട്ടിയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേറ്റതാണെന്ന് വിവരം. പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. പെൺകുട്ടിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അയൽവീട്ടിൽ കളിക്കുന്നതിനിടെ പെണ്‍കുട്ടി ഷോക്കേറ്റ് മരിച്ചു
News@Iritty
0
Post a Comment