മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്ക ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ച സംഭവത്തില്‍ വൃക്ക അടങ്ങിയ പെട്ടി എടുത്തവര്‍ക്കെതിരെ പൊലീസില്‍ പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രിന്‍സിപ്പലുമാണ് പരാതി നല്‍കിയത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഡോക്ടര്‍മാര്‍ വരുന്നതിന് മുമ്പ് തന്നെ പെട്ടി എടുത്ത് കൊണ്ട് പോയി, അടഞ്ഞു കിടന്ന ഓപ്പറേഷന്‍ തിയേറ്ററിന് മുന്നില്‍ അപമര്യാദയായി പെരുമാറി, ആശുപത്രിക്കെതിരെ മോശം പ്രചാരണം നടത്തിയെന്ന പരാതികളാണ് ഇവര്‍ക്കെതിരെ പൊലീസില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
അതേസമയം ആശുപത്രി അധികൃതര്‍ ഇല്ലാത്തതിനാലാണ് വൃക്കയടങ്ങിയ പെട്ടി മറ്റുള്ളവര്‍ എടുത്തതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനസ് പറഞ്ഞു. ‘ആശുപത്രിയുടെ ഭാഗത്തുനിന്ന് പെട്ടി വാങ്ങാന്‍ ആരും എത്തിയിരുന്നില്ല. സുരക്ഷാ ജീവനക്കാര്‍ പോലും അതിന് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് വൃക്കയടങ്ങിയ പെട്ടി മറ്റുള്ളവര്‍ എടുത്തത്’അനസ് പറഞ്ഞു
Post a Comment