ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ മൂന്നുപേരെ എറണാകുളം റെയില്‍വേ പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളത്ത് ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശികളെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ അമ്പത് വയസ് കഴിഞ്ഞവരാണ്. സീസ്ണ്‍ ടിക്കറ്റുകാരായ പ്രതികള്‍ ഒളിവിലാണ്. ഇവരില്‍ ഒരാളുടെ സീസണ്‍ ടിക്കറ്റിന്റെ ചിത്രം റെയില്‍വേ പോലീസിന് ലഭിച്ചു.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് വരികയായിരുന്ന ഗുരുവായൂര്‍ എക്സ്പ്രസ്സില്‍ വെച്ച് തൃശൂര്‍ സ്വദേശിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തുവെന്നുമാണ് പരാതി. ട്രെയിനിലുണ്ടായിരുന്ന ആറോളം പേരാണ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്.
50 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. സംഭവത്തെ കുറിച്ച് പൊലീസ് ഗാര്‍ഡിനോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
റെയില്‍വേ പൊലീസ് സംഭവത്തില്‍ പോക്‌സോ കേസ് എടുത്തിട്ടുണ്ട്. പ്രതികളുടേതെന്നു സംശയിക്കുന്ന ഗാര്‍ഡ് എടുത്ത ചിത്രവും പ്രതികളുടെ സി.സി.ടി.വി. ദൃശ്യങ്ങളും അക്രമികളിലൊരാളുടെ ദൃശ്യം പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയതും പൊലീസിന് കൈമാറിയിട്ടുണ്ട്.
Post a Comment