മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യനാശം എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് നമ്മുടെ പരിസ്ഥിതിക്കു മുന്നിലുണ്ട്. കാലം തെറ്റിവരുന്ന മഴകളും മഞ്ഞും പ്രളയങ്ങളും ഇന്ന് നമ്മുടെ ജീവിതം ഏറെ ദുഷ്കരമാക്കുന്നു. ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി UNEP എക്സിക്യൂട്ടിവ് ഡയറക്റ്റർ ഇംഗർ ആൻഡേഴ്സൺ ഊന്നിപ്പറഞ്ഞത്.
പ്രകൃതിയോട് ഇണങ്ങിച്ചേർന്നുകൊണ്ട് സുസ്ഥിരമായി ജീവിക്കേണ്ടത്തിന്റെ പ്രസക്തിയെക്കുറിച്ചാണ്. ഇന്നേക്ക് കൃത്യം 50 വർഷം മുമ്പാണ് ലോക പരിസ്ഥിതി ദിനം എന്ന സങ്കല്പമുണ്ടാവുന്നത്. 1972 ജൂൺ അഞ്ചാം തീയതി സ്വീഡനിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലാണ് പരിസ്ഥിതി സംരക്ഷണത്തെ അടിയന്തര പ്രാധാന്യത്തോടെ കാണണം എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെക്കപ്പെടുന്നത്.
ഒരു വർഷത്തിന് ശേഷം, അതായത് 1973 \ജൂൺ അഞ്ചാം തീയതി ലോകം ആദ്യത്തെ പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. അന്നുതൊട്ടിങ്ങോട്ട് എല്ലാവർഷവും ജൂൺ അഞ്ചിന് ലോകത്തിന്റെ മുക്കിലും മൂലയിലും നമ്മുടെ ഭൂമിക്കും അതിന്റെ പരിസ്ഥിതിക്കും വേണ്ടിയുള്ള ചിന്തകളും പ്രവൃത്തികളും സംഘടിപ്പിക്കപ്പെടുന്നു. United Nations Environment Programme ആണ് ഈ പരിപാടികളുടെ ഔദ്യോഗിക സംഘാടകർ. ഇക്കൊല്ലത്തെ പരിപാടികളുടെ തീം. "Only One Earth " എന്നതാണ്.
മനുഷ്യന് ജീവിക്കാൻ ഈ ഒരു ഭൂമി മാത്രമേ ഉള്ളൂ, ഇതിനു നാശം സംഭവിച്ചാൽ ചെന്ന് പാർക്കാൻ മറ്റൊരിടമില്ല എന്ന അവബോധമുണ്ടാക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന കാമ്പെയ്നുകളുടെ ലക്ഷ്യം. കെയ്റോവിൽ ഒരു ഇലക്ട്രിക് വെഹിക്കിൾ റാലി, മുംബൈയിൽ ഒരു സൈക്കളത്തോൺ, ബുക്കാറസ്റ്റിൽ ഒരു ഈ വേസ്റ്റ് ഡ്രൈവ് എന്നിങ്ങനെ പലതും ഈ പരിസ്ഥിതി ദിനത്തിലും സംഘടിപ്പിക്കപ്പെടുന്നുണ്ട്.
Post a Comment