റബ്ബർ വിപണനത്തിൽ വലിയമാറ്റങ്ങൾ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കുന്ന ഇ-മാർക്കറ്റ് (എം റൂബ്) ബുധനാഴ്ച നിലവിൽ വരും. ലോകത്തെവിടെനിന്നും റബ്ബർ നേരിട്ടുവിൽക്കാമെന്നതാണ് ഏറ്റവുംവലിയ നേട്ടം.
വാഹനവിപണിയിലേറ്റവും ആവശ്യമുള്ള റബ്ബറിന്റെ ഗുണനിലവാരത്തിൽ സ്ഥിരത ലഭിക്കുന്നില്ലെന്ന് ആക്ഷേപമുള്ളതാണ്. റബ്ബറുത്പാദക സംഘങ്ങൾക്കും കച്ചവടക്കാർക്കും മികച്ച റബ്ബറിനു ആനുപാതിക വില ലഭിക്കുന്നില്ലെന്നും പരാതികളുമുണ്ട്. പുതിയ സംവിധാനത്തോടെ ഈ രണ്ടുപ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്.
Post a Comment