കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ മുഖ്യപ്രതി കോട്ടയം സ്വദേശിനിയായ ‘മാഡം’.
കേസില്‍ പിടിയിലായ ഇരിട്ടി ചരള്‍ സ്വദേശി ബിന്‍ഷ ഐസക്കിനു (28) പിന്നിലെ ബുദ്ധികേന്ദ്രം 'മാഡം' ആണെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായതോടെ ടൗണ്‍ പൊലീസ് സംഘം കോട്ടയത്തേക്കു തിരിച്ചു.'മാഡത്തിന്റെ' നിര്‍ദേശപ്രകാരമാണു തട്ടിപ്പ് നടത്തിയതെന്നാണു പൊലീസ് നിഗമനം. റിമാന്‍ഡിലുള്ള ബിന്‍ഷയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിന്റെ വിവരം അറിയുന്നത്. ഫെയ്സ് ബുക്ക് വഴിയാണ് മാഡവുമായി ബിന്‍ഷ ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് പറഞ്ഞു.
ബാസ്കറ്റ് ബോള്‍ താരമായ ബിന്‍ഷ കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂളിലാണു പഠിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ തട്ടിപ്പിന് ഇരയായതായാണു വിവരം. ജോലി വാഗ്ദാനത്തില്‍ കുടുങ്ങി 15,000 രൂപ മുതല്‍ 50,000 രൂപ വരെ നല്‍കിയവരുണ്ട്.
Post a Comment