തിരുവനന്തപുരം: സംസ്ഥാനത്ത് ഇല്ലാത്ത ബന്ദിന്റെ പേരില്‍ പോലീസ് ഇറക്കിയ ജാഗ്രതാ നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കി. ബന്ദ് പ്രഖ്യാപിച്ച സംസ്ഥാനങ്ജള്‍ക്ക് ഉള്‍പ്പെടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ നിര്‍ദേശമാണ് പോലീസ് പുറത്തുവിട്ടത്. സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ പോലീസിന്റെ ഈ ജാഗ്രതാ നിറദേശം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. പോലീസ് വാര്‍ത്താക്കുറിപ്പിറക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയാണെന്നാണ് സൂചന.
അഗ്നിപഥ് പദ്ധതിക്കെതിരെയുളള പ്രക്ഷോഭങ്ങളുടെ ഭാഗമായി ചില സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പോലീസിനോട് ജാഗരൂകരായിരിക്കാന്‍ ഡി.ജി.പി അനില്‍കാന്ത് നിറമദ്ദശിച്ചത്. പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുളള മാര്‍ഗനിര്‍ദേശങ്ങളും അദ്ദേഹം പുറപ്പെടുവിച്ചിരുന്നു. അഗ്നിപഥ് പദ്ധതിക്കായി തിങ്കളാഴ്ച ഭാരത് ബന്ദാണെന്നുളള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനൊപ്പം പോലീസിന്റെ ജാഗ്രതാ നിറദേശം കൂടിയായപ്പോള്‍ ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുകയായാിരുന്നു.
Post a Comment