കോവളം: കോവളം ബൈപാസില്‍ മുക്കോല ഭാഗത്ത് മത്സരയോട്ടത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. അപകടത്തില്‍ ബൈക്കുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. വട്ടിയൂര്‍ക്കാവ് നെട്ടയം ഫാത്തിമ മന്‍സിലില്‍ സൂര്യ നഗറില്‍ ഹബീബിന്റെയും ഷറഫുന്നിസയുടെയും മകന്‍ എച്ച്. മുഹമ്മദ് ഫിറോസ്(22), ചൊവ്വര വണ്ടാഴ നിന്ന വീട്ടില്‍ ഷാജിയുടെയും രമണിയുടെയും മകന്‍ എസ്. ശരത്(20) എന്നീ യുവാക്കളാണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്.
വൈകിട്ട് മൂന്ന് മണിയോടെ അഞ്ചു ബൈക്കുകളിലെത്തിയ സംഘം ഇരുവശത്ത് നിന്നുമായി മത്സര ഓട്ടം നടത്തവെയാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. അമിതവേഗത്തിലെത്തിയ ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിച്ച് ബൈക്കുകള്‍ ഓടിച്ചിരുന്നവര്‍ തെറിച്ച് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കുകളുടെ മുന്‍വശം ഒടിഞ്ഞ് തൂങ്ങി.റോഡിന് മുകള്‍ ഭാഗത്ത് നിന്ന് സംഭവം കണ്ടവരാണ് വിഴിഞ്ഞം പോലീസിനെ വിവരം അറിയിച്ചത് സ്ഥലത്തെത്തിയ വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ. കെ.എല്‍.സമ്പത്ത് ഉള്‍പ്പെട്ട പോലീസ് സംഘം ഗുരുതര പരിക്കേറ്റ് കിടന്നിരുന്ന യുവാക്കളെ 108 ആംബുലന്‍സില്‍ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഉച്ചയ്ക്ക് 12 മണിയോടെ ബൈപാസില്‍ മത്സരയോട്ടം നടത്തുകയായിരുന്ന നാല് ബൈക്കുകളും എട്ട് യുവാക്കളെയും പിടികൂടിയിരുന്നതായും അതിന് ശേഷം മൂന്ന് മണിയോടെ എത്തിയ സംഘമാണ് അപകടത്തില്‍ പെട്ടതെന്നും വിഴിഞ്ഞം പോലീസ് പറഞ്ഞു.
Post a Comment