പാട്ന: അഗ്‌നിപഥിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ അക്രമികള്‍ തീയിട്ട ട്രെയിനിലെ പുക ശ്വസിച്ച് ഒരാള്‍ മരിച്ചു. ബീഹാര്‍ സ്വദേശിയായ റെയില്‍വേ യാത്രികനാണ് മരിച്ചത് പ്രതിഷേധക്കാര്‍ തീയിട്ട ട്രെയിനിലെ പുക ശ്വസിച്ച് കുഴഞ്ഞു വീഴുകയായിരുന്ന ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബീഹാറിലെ ലഖിസരായിലായിരുന്നു സംഭവം. വിവിധ സ്ഥലങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട. യുപിയില്‍ ഇതുവരെ 260 പേരും ബീഹാറില്‍ 507 പേരും അറസ്റ്റിലായെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം. ബീഹാറില്‍ ഇന്നും സംഘര്‍ഷം തുടരുകയാണ്. തെഹ്തയില്‍ വാഹനങ്ങള്‍ കത്തിക്കുകയും നിരവധി വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്യ്തു. അതേസമയം അഗ്‌നിപഥുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. വ്യോമസേന നടപടികള്‍ വെള്ളിയാഴ്ച ആരംഭിക്കും. റിക്രൂട്ട് ചെയ്യുന്നവരുടെ സംഖ്യ ഉയര്‍ത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അഗ്‌നിപഥിനെതിരെ ബീഹാറില്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്.സാഹചര്യം കണക്കിലെടുത്ത് പാട്ന ഉള്‍പ്പെടെയുള്ള റെയില്‍ വേ സ്റ്റേഷനുകളുടെ സുരക്ഷ ഉയര്‍ത്തിയിരിക്കുകയാണ്. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ബീഹാറിലെ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.
ബീഹാര്‍, യു പി, ഹരിയാന, ബംഗാള്‍, മദ്ധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ തുടങ്ങിയ പ്രക്ഷോഭം ഇന്നലെ തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും വ്യാപിച്ചിരുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദില്‍ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.
Post a Comment