ഇരിട്ടി: മുസ്ലീം ലീഗ് പ്രവർത്തകരെ പേരാവൂരിൽ അക്രമിച്ചതിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് ഇരിട്ടിയിൽ നടത്തിയ പ്രകടനത്തിനിടയിൽ സംഘർഷം.പോലീസുമായി ഉന്തും തള്ളും ഉണ്ടായി. വിലക്ക് ലംഘിച്ച പ്രവർത്തകരെ പിരിച്ചുവിടുന്നതിനായി പോലീസ് നടത്തിയ ലാത്തി ചാർജിൽമൂന്ന് യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു. യൂത്ത് ലീഗ് മണ്ഡലം ജന.സെക്രട്ടി അജ്മൽ ആറളം, വൈസ്.പ്രസിഡൻ്റ് സെഹീർ കീഴ്പ്പള്ളി, ലത്തീഫ് വിളക്കോട്, എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ തലശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച്ച രാത്രി 7.30തോടെയാണ് സംഭവം. പ്രതിഷേധ പ്രകടനം നടത്തിയ പ്രവർത്തകർ ടൗണിലെ പുതിയ സ്റ്റാൻ്റ് ജംങ്ങ്ഷനിൽ പ്രകടനമായി നീങ്ങുന്നതിന് പകരം റോഡിൽ നിന്നും മുദ്രാവാക്യം വിളിച്ചതോടെ പോലീസ് ഇടപ്പെട്ടു.റോഡിൽ നിന്ന് മാറിനില്ക്കാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല.ഇതോടെ വാക്ക് തർക്കം രൂക്ഷമാവുകയും പോലീസ് ലാത്തിവീശി പ്രവർത്തകരെ വിരട്ടി ഓടിച്ചു.ഇതിനിടയിലാണ് മൂന്ന് പേർക്ക് പരിക്കേറ്റത്.ഇരിട്ടി സി.ഐ കെ.ജെ ബിനോയി, എസ്.ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിൽ കനത്ത പോലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.
ഇരിട്ടിയിൽ മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനത്തിനിടയിൽ സംഘർഷം: പോലീസ് ലാത്തിചാർജ്ജിൽ മൂന്ന് പേർക്ക് പരിക്ക്
News@Iritty
0
Post a Comment