കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കെ റെയില്‍ വിരുദ്ധസമിതി ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതി സമ്ബൂര്‍ണമായും പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കണം എന്നുള്ള ആഹ്വാനത്തോടെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. സമരം ചെയ്തവര്‍ക്കെതിരെ ഉള്ള കേസ് പിന്‍വലിക്കണമെന്നും ഇവര്‍ ആഹ്വാനം ചെയ്യുന്നു. നാളെ 22 ജൂണ്‍ ബുധനാഴ്ച രാവിലെ 10ന് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് കെ റെയില്‍ വിരുദ്ധസമിതി മാര്‍ച്ച് നടത്തും. പാര്‍ട്ടി ഭേദമന്യേ ആളുകള്‍ കെ റെയില്‍ വിരുദ്ധ സമിതിക്ക് ഒപ്പം ചേര്‍ന്നിട്ടുണ്ട്.നാളെ നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ച് ശ്രീ ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, അഡ്വക്കേറ്റ് പി സി വിവേക്, എ പി ബദറുദ്ദീന്‍, പി ടി മാത്യു, എന്‍ ഹരിദാസന്‍ എന്നിങ്ങനെ നിരവധി പ്രമുഖര്‍ മാര്‍ച്ചില്‍ പങ്കെടുക്കും.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടല് മായി ബന്ധപ്പെട്ട കണ്ണൂര്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം ഇതിനു മുന്നേ ഉയര്‍ന്നിരുന്നു. കണ്ണൂര്‍ ചാലയില്‍ കെ റെയില്‍ വിരുദ്ധ സമിതി പദ്ധതിക്കായി ഇട്ട കല്ലുകള്‍ പിഴുതു മാറ്റിയത് വാര്‍ത്തയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പല ഭാഗത്തും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ശക്തമായി തുടരുകയും ചെയ്തിരുന്നു. ഇതില്‍ പലര്‍ക്കും ഇപ്പോഴും കേസ് നിലനില്‍ക്കുന്നുണ്ട്.
സില്‍വര്‍ലൈന്‍ പോലൊരു പദ്ധതിയുമായി സര്‍ക്കാര്‍ വീണ്ടും മുന്നോട്ട് പോകാന്‍ പോകുന്നു എന്നുള്ള ഘട്ടത്തിലാണ് വീണ്ടും കെ റെയില്‍ വിരുദ്ധസമിതി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഇതിന്റെ ആദ്യപടിയെന്ന വണ്ണം ആണ് കണ്ണൂര്‍ ജില്ലയില്‍ കളക്ടറേറ്റിലേക്ക്ക്കുള്ള മാര്‍ച്ച് ഇവര്‍ നടത്തുന്നത്. വരുംദിവസങ്ങളില്‍ ഇതിലും ശക്തമായ പ്രതിഷേധങ്ങള്‍ തുടരുമെന്നും ഇവര്‍ വിരുദ്ധസമിതി പറഞ്ഞിട്ടുണ്ട്.
Post a Comment