എൽജെഡി-ജെഡിസ് ലയനം ( ഉടൻ. ജെ ഡി എസുമായി ലയിക്കാൻ തീരുമാനിച്ചതായി എൽജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലയന സമ്മേളനം ഉടനുണ്ടാവുമെന്നും ശ്രേയാംസ് കുമാർ അറിയിച്ചു.
എൽജെഡി ജെ ഡി എസുമായും ആർ ജെ ഡിയുമായും ചർച്ച നടത്തി. ജെഡിഎസുമായി ലയിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിയിൽ ഉണ്ടായിരുന്നു. വിയോജിപ്പുകൾ സ്വാഭാവികമാണ്. ഭാരവാഹി സ്ഥാനങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും ശ്രേയാംസ് കുമാർ അറിയിച്ചു.
ഭാരവാഹി സ്ഥാനങ്ങൾ പങ്കിടാനാണ് തീരുമാനം. പ്രസിഡന്റ് സ്ഥാനം വിലങ്ങു തടിയാവില്ല. ആവശ്യമെങ്കിൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. ഭാരവാഹി സ്ഥാനങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം തീരുമാനമെടുക്കും. നേരത്തെയുള്ള ഉപസമിതി ഇക്കാര്യങ്ങളിൽ ചർച്ച നടത്തും
Post a Comment