ഇരിട്ടി: നിരന്തരം കാട്ടാന ആക്രമണവും മരണങ്ങളും നടക്കുന്ന ആറളം ഫാമിലെ വനാതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ ആനമതില്‍ തന്നെ വേണമെന്ന് ഇരിട്ടി താലൂക്ക് വികസനസമിതി യോഗം ഒറ്റക്കെട്ടായി തീരുമാനിച്ചു.
കേരളാ കോണ്‍ഗ്രസ് -ജേക്കബ് പ്രതിനിധി മാത്തുക്കുട്ടി പന്തപ്ലാക്കലാണ് വിഷയം അവതരിപ്പിച്ചത്. മേഖലയില്‍ ആനമതിലിന് പകരം സൗരോര്‍ജ തൂക്കുവേലി നിര്‍മിക്കാന്‍ കോടതി അനുവാദം നല്‍കുകയും ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇവിടെ ആനമതില്‍ തന്നെ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സഭ പ്രമേയം പാസാക്കണമെന്ന് സിപിഎം പ്രതിനിധി കെ. ശ്രീധരന് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് സഭ ഒന്നടക്കം ആന മതില് തന്നെ പണിയണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാനും ഇത് ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്ക് കൈമാറാനും തീരുമാനിച്ചത്.കരിന്തളത്തുനിന്നും വയനാട്ടിലേക്ക് വൈദ്യുത ലൈന്‍ വലിക്കുന്നതിനായി നടത്തുന്ന സര്‍വേയും മാര്‍ക്കിംഗും അയ്യന്‍കുന്ന് പഞ്ചായത്തിലെ സ്ഥലമുടമകളെയോ മറ്റു അധികൃതരെയോ അറിയിക്കാതെ നടത്തുന്നതില്‍ മേഖലയിലെ ജനങ്ങളില്‍ ഏറെ ആശങ്ക ഉണ്ടാക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന് പൈമ്ബിള്ളിക്കുന്നേല് യോഗത്തെ അറിയിച്ചു. സ്ഥലം ഏറ്റെടുക്കുമ്ബോള്‍ സ്ഥലമുടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അയ്യന്‍കുന്നിന്റെ വനമേഖല പങ്കിടുന്ന പ്രദേശങ്ങളില്‍ നിരന്തരമുണ്ടാകുന്ന കാട്ടാനശല്യം പരിഹരിക്കുന്നതിനായി പ്രതിരോധ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തു മാത്രം മുന്‍കൈയ്യെടുത്ത് ഭാരിച്ച തുക വരുന്ന ഈ പ്രവൃത്തി നടത്താന്‍ പ്രയാസമുണ്ടെന്നും അതിനായി മാറ്റ് ഫണ്ടുകള്‍ ലഭ്യമാക്കാനുള്ള നടപടി ഉണ്ടാകണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
യോഗത്തില്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി, കോണ്‍ഗ്രസ് പ്രതിനിധി പി.കെ. ജനാര്ദ്ദനന്, തഹസില്‍ദാര്‍ പി. പ്രകാശന്, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്, കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്ബുടാകം, ഭൂരേഖാ തഹസില്‍ദാര്‍ എം. ലക്ഷ്മണന് , വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment