വിമാനത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയത് സമാധാനപരമായ പ്രതിഷേധമാണെന്ന് യുത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ. വിമാനത്തിൽ അക്രമം കാണിച്ചത് ഇ പി ജയരാജനെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുക്കാനുള്ള തീരുമാനം പൊലീസിന് നാണക്കേട്. വിമാനത്തിൽ ഇ പി ജയരാജൻ ചെയ്‌തതും കുറ്റമാണെന്ന് ഷാഫി കുറ്റപ്പെടുത്തി.
‘എന്ത് അടിസ്ഥാനത്തിലാണ് കേരള പൊലീസ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിനുള്ള ഒരു നീക്കവും അവിടെ നടന്നിട്ടില്ല അത് എല്ലാ മാധ്യമത്തിലൂടെയും നാം നേരിട്ട് കണ്ടതാണ്. പല യാത്രക്കാരുമായി സംസാരിച്ചപ്പോൾ അറിഞ്ഞത് നേതാക്കൾ സീറ്റിന്റെ അടുത്ത് നിന്ന് എഴുന്നെറ്റ് നിന്നപ്പോൾ ഇ പി ജയരാജൻ ദേഷ്യത്തോടെ വന്ന് കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറിയഭിഷേകം നടത്തി. അവരെ തള്ളി താഴെയിട്ട ശേഷം ദൃശ്യങ്ങളിൽ കാണാത്ത ഗുരുതരമായ അതിക്രമങ്ങൾ ചെറുപ്പക്കാർക്ക് നേരെ നടന്നു എന്ന് അവരോട് സംസാരിച്ചപ്പോൾ അറിഞ്ഞു.
Post a Comment