സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 38000 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4750 രൂപയിലെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 80 രൂപയും ഗ്രാമിന് 100 രൂപയും കുറഞ്ഞിരുന്നു. ഒരു പവന് 38200 രൂപയും ഗ്രാമിന് 4775 രൂപയുമായിരുന്നു ഇന്നലത്തെ വില. മെയ് 25ന് ആയിരുന്നു സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ഉണ്ടായിരുന്നത്. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു അന്നത്തെ വില.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
News@Iritty
0
Post a Comment