Join News @ Iritty Whats App Group

അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ; നാല് കുട്ടികൾ ചികിത്സ തേടി

കൊല്ലം കൊട്ടാരക്കരയിൽ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. അങ്കണവാടിയിൽ നിന്ന് പുഴുവരിച്ച അരി കണ്ടെത്തി. കൊട്ടാരക്കര നഗരസഭയിലെ കല്ലുവാതുക്കൽ അങ്കണവാടിയിലാണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടർന്ന് നാല് കുട്ടികൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി ചികിത്സ തേടി.

അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. കുട്ടികൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് രക്ഷിതാക്കൾ എത്തി നടത്തിയ പരിശോധയിലാണ് പുഴുവരിച്ച അരി കണ്ടെത്തിയത്. ഇതേതുടർന്ന് കൊട്ടാരക്കര ചെയർമാൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ രക്ഷിതാക്കൾ വലിയ പ്രതിഷേധത്തിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group