Join News @ Iritty Whats App Group

കോവിഡ് മഹാമാരിയെ തുടർന്ന് നടപ്പാക്കിയിരുന്നവിസ നിരോധനം പിൻവലിച്ച് ചൈന; ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ആശ്വാസം

ചൈനയില്‍ (china) ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും, പഠിക്കുന്ന വിദ്യാർഥികൾക്കും ആശ്വാസവാർത്ത. കോവിഡ് -19 മഹാമാരിയെ തുടർന്ന് ചൈന നടപ്പാക്കിയിരുന്ന വിസ നിരോധനം (visa ban) പിന്‍വലിച്ചു. നിരോധനം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികൾക്ക് വിസ നല്‍കാനുള്ള അഭ്യര്‍ത്ഥനകളും രാജ്യം പരിഗണിച്ചു തുടങ്ങി.
കഴിഞ്ഞ മാസം ചൈനയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യന്‍ പൗരന്മാര്‍ തങ്ങളുടെ കുടുംബാം​ഗങ്ങളെ തിരികെ എത്തിക്കാന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇന്ത്യക്കാര്‍ക്ക് (indians) പുറമെ, ചൈനീസ് പൗരത്വം നേടിയവരുടെ കുടുംബാംഗങ്ങള്‍ക്കും ചൈനയില്‍ സ്ഥിരതാമസ പെര്‍മിറ്റുള്ള വിദേശികള്‍ക്കും ചൈനയിലേക്ക് തങ്ങളുടെ കുടുംബത്തെ എത്തിക്കാൻ വിസയ്ക്ക് (visa) അപേക്ഷിക്കാമെന്നും ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി അറിയിച്ചു. എന്നാൽ, ടൂറിസത്തിനും വ്യക്തിഗത ആവശ്യങ്ങള്‍ക്കുമായുള്ള വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്നും എംബസി അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group