മണ്ണാര്‍ക്കാട്: പാലക്കാട് പളളിക്കുറുപ്പില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടില്‍കാട് അവിനാശിന്റെ ഭാര്യ ദീപിക
(28)യാണ് മരിച്ചത്. സംഭവത്തില്‍ അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 8.45 നാണ് സംഭവം.
ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാവിലെ ദീപികയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു. ഒന്നര വയസുകാരന്‍ ഐവിന്‍ അമ്മയെ കെട്ടിപിടിച്ചു കരയുകയായിരുന്നു. ആളുകള്‍ എത്തിയതോടെ പുറത്ത് പോകാന്‍ അവിനാശ് നടത്തിയ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ആംബുലന്‍സ് വിളിച്ച് ദീപികയെ നാട്ടുകാര്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. പൊലീസ് എത്തി അവിനാശിനെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുന്‍പാണ് പള്ളിക്കുറുപ്പിലെ തറവാട്ടു വീട്ടില്‍ എത്തിയത്.
Post a Comment