Join News @ Iritty Whats App Group

നിരോധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടികയായി

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ളാസ്റ്റിക് ഉത്പന്നങ്ങളിൽ നിരോധിക്കുന്നവയുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം. ചെവിത്തോണ്ടികൾ, സ്‌ട്രോകൾ എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കൾ ഈമാസം 30-നുശേഷം നിരോധിക്കും. മന്ത്രാലയത്തിനുകീഴിലുള്ള കേന്ദ്ര മലിനീകരണബോർഡാണ് പട്ടിക തയ്യാറാക്കിയത്. നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവയിലും നിരോധനമുണ്ടാകും. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ വിൽക്കുന്നവർ, ഇ-കോമേഴ്‌സ് കമ്പനികൾ, പ്ലാസ്റ്റിക് അസംസ്കൃതവസ്തു നിർമാതാക്കൾ എന്നിവർക്ക് നിർദേശം നൽകി.

നിരോധിക്കപ്പെടുന്ന ഉത്‌പന്നങ്ങൾ

🔹ബലൂൺ, ചെവിത്തോണ്ടി, മിഠായി, ഐസ്‌ക്രീമുകൾ, അലങ്കാരവസ്തുക്കൾ എന്നിവയിൽ പ്ലാസ്റ്റിക് സ്റ്റിക്ക് ഉപയോഗിക്കാൻ പാടില്ല.

🔹ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിലുള്ള പ്ലേറ്റ്, കപ്പ്, ഗ്ലാസ്, ഫോർക്ക്, സ്പൂൺ, സ്ട്രോ, ട്രേകൾ

🔹സിഗരറ്റുകൂടുകൾ, വിവിധതരത്തിലുള്ള കാർഡുകൾ, മിഠായിബോക്സ് തുടങ്ങിയവ പൊതിയാൻ ഉപയോഗിക്കുന്ന നേർത്ത പ്ലാസ്റ്റിക് കവറുകൾ

🔹100 മൈക്രോണിൽ താഴെയുള്ള പി.വി.സി. അല്ലെങ്കിൽ പ്ലാസ്റ്റിക് ബാനറുകൾ


Post a Comment

Previous Post Next Post
Join Our Whats App Group