കണ്ണൂർ: പോലീസുകാരനെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡി.വൈ.എസ്.പി.ഓഫീസിൽ ജോലി ചെയ്യുന്ന തൃച്ചംബരത്തെ സജീവൻ (51) ആണ് മരിച്ചത്. തളിപ്പറമ്പ് ഡി.വൈ.എസ്.പി.ഓഫീസിന് സമീപത്തെ ക്വാർട്ടേഴ്സിലാണ് മരിച്ച നിലയിൽ കണ്ടത്. ഉച്ചക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം കണ്ടത്. തൃച്ചംബരത്തെ പരേതനായ മാധവൻ മാസ്റ്ററുടെ മകനാണ് സജീവൻ. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.
ഈ മാസം ആദ്യം പോലീസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ ആറിനാണ് പത്തനംതിട്ട പെരുമ്പട്ടി പോലീസ് സ്റ്റേഷനിലെ സി പി ഒ അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ പ്രാവിന്‍കൂട്ടിലെ വീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അനീഷ്, ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് അമ്മയോട് പറഞ്ഞിരുന്നു. ഇതിനുശേഷം മുകള്‍നിലയിലെ മുറിയിലേക്ക് പോയി. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അമ്മ മുറിയിലെത്തി നോക്കിയപ്പോഴാണ് അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
അമ്മയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ അനീഷിനെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. ജോലിയില്‍ നേരിടുന്ന സമ്മര്‍ദത്തെക്കുറിച്ച് അനീഷ് നേരത്തെ പറഞ്ഞിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റുമോർട്ടത്തിന് അയച്ചു.
Post a Comment