വിമത ശിവസേന എം എല്‍ എമാരെ അനുനയിക്കാനുള്ള നീക്കം പാളിയതോടെ മഹാരാഷ്ട്രയിലെ ഉദ്ദവ് താക്കറേ സര്‍ക്കാര്‍ രാജിയിലേക്ക് നീങ്ങുന്നു. ഇന്ന് ഉച്ചക്ക് ചേരുന്ന മന്ത്രി സഭാ യോഗത്തിന് ശേഷം രാജിവയ്കാനാണ് നീക്കം. നിയമസഭാ പിരിച്ചുവിടാന്‍ ഗവര്‍ണ്ണറോട് അഭ്യര്‍ത്ഥിക്കും.
പല തവണ ചര്ച്ചകള്‍ നടത്തിയിട്ടും വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ വഴങ്ങാതിരുന്നതാണ് ഉദ്ധവ് താക്കറേ സര്‍ക്കാരിന്റെ പതനം ആസന്നമാക്കിയത്. ഇതോടെയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രാജിവെക്കുമെന്ന സൂചനകള്‍ നേതാക്കള്‍ നല്‍കിയത്്്.
.
ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ബയോയില്‍ നിന്ന് മന്ത്രി എന്നുള്ളത് എടുത്ത് കളയുകയും ചെയ്തു. ഒരു മണിക്ക് ചേരുന്ന മന്ത്ി സഭാ യോഗത്തിന് ശേഷം നിര്‍ണായക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.
Post a Comment