കണ്ണൂർ: കണ്ണൂരിലെ മാട്ടൂൽ പഞ്ചായത്ത് ഓഫീസിൽ യുവാവിന്റെ അതിക്രമം. മാട്ടൂൽ കാവിലെപറമ്പിലെ കെ.കെ.മുഫീദ് എന്ന യുവാവാണ് അതിക്രമം നടത്തിയത്. ജെസിബി ഡ്രൈവറായ ഇയാൾ ബില്ല് മാറാനായാണ് പഞ്ചായത്തിൽ എത്തിയത്. തുടർന്ന് ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ജനൽച്ചില്ല് തകർക്കുകയും ചെയ്തു. അതിക്രമം നടത്തിയ ശേഷം പൊലീസെത്തുന്നതിന് മുൻപ് ഇയാൾ രക്ഷപ്പെട്ടു. പഞ്ചായത്ത് അധികൃതരുടെ പരാതിയിൽ മുഫീദിനായി പൊലീസ് അന്വേഷണം തുടങ്ങി.
പഞ്ചായത്ത് ഓഫീസിൽ യുവാവിന്റെ കയ്യാങ്കളി, ജീവനക്കാരെ കയ്യേറ്റം ചെയ്തു, ഓഫീസും തകർത്തു
News@Iritty
0
Post a Comment