കണ്ണൂര്‍: സ്‌കാര്‍ഫിന്റെ പിന്‍ അബദ്ധത്തില്‍ വിഴുങ്ങി ശ്വാസകോശത്തിലെത്തിയ കുഞ്ഞിന്റെ ജീവന്‍ അതീവ സങ്കീര്‍ണമായ ബ്രോങ്കോസ്‌കോപ്പിയിലൂടെ രക്ഷിച്ചു.
കണ്ണൂര്‍ സ്വദേശിയായ 12 വയസുകാരനാണ് അബദ്ധത്തില്‍ സ്‌കാര്‍ഫിന്റെ പിന്‍ വിഴുങ്ങിയത്. വയറ്റിലേക്ക് പോകുന്നതിന് പകരം മൂര്‍ചയേറിയ പിന്‍ കുഞ്ഞിന്റെ ശ്വാസകോശത്തിലാണ് എത്തിച്ചേര്‍ന്നത്.ശ്വാസകോശത്തില്‍ മുറിവോ തടസമോ സൃഷ്ടിക്കപ്പെടാനും അത് കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകാനും സാധ്യതയുണ്ടായിരുന്നു. ചാല ആസ്റ്റര്‍ മിംസില്‍ വെച്ചാണ് കുട്ടിക്ക് ബ്രോങ്കോസ്പി ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പതിനൊന്നു മണിവരെ നീണ്ടു നില്‍ക്കുന്ന അടിയന്തിര ചികിത്സയ്ക്ക് പള്‍മണോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ വിധേയമാക്കുകയായിരുന്നു. പീഡിയോട്രിക് ബ്രോങ്കോസ്പി പൂര്‍ത്തീകരിക്കുകയും പിറ്റേന്ന് രാവിലെ തന്നെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
Post a Comment