Join News @ Iritty Whats App Group

സംസ്ഥാനത്തെ നിലവിലെ ഒമിക്രോണ്‍ വ്യാപനം വീണ്ടും പതിനായിരം കടക്കുമെന്ന് വിലയിരുത്തൽ

പുതിയ കൊവിഡ് വകഭേദമില്ലെങ്കിലും സംസ്ഥാനത്തെ നിലവിലെ ഒമിക്രോണ്‍ വ്യാപനം വീണ്ടും പതിനായിരം കടന്നേക്കുമെന്ന് വിലയിരുത്തല്‍.രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടം ഇതുവരെ പ്രകടമാകാത്തതാണ് ആശ്വാസം. കേസുകള്‍ കൂടുന്നതിനനുസരിച്ച്‌ മരണസംഖ്യ ഉയരുന്നുണ്ട്. കോവിഡിന് പുറമെ വെല്ലുവിളിയായി 16 ദിവസത്തിനിടെ 150 പേര്‍ക്കാണ് സംസ്ഥാനത്ത് എലിപ്പനി സ്ഥിരീകരിച്ചത്.

ഈ മാസമാദ്യം 1300ലെത്തിയ കോവിഡ് കേസുകള്‍ രണ്ടാഴ്ച്ചക്കുള്ളിലാണ് 3500നടുത്തെത്തിയത്. അതിവേഗത്തിലാണ് വളര്‍ച്ചാ നിരക്ക് മാറുന്നത്. 0.01ല്‍ നിന്ന് 0.05ലും ടിപിആര്‍ 3ല്‍ നിന്ന് 16ന് മുകളിലുമെത്തി. ഈ സ്ഥിതി തുടര്‍ന്നേക്കും. പക്ഷെ പ്രതിസന്ധിയുണ്ടാക്കാനിടയില്ല. മരണസംഖ്യ മുകളിലേക്ക് തന്നെയാണ്. 68 മരണമാണ് 16 ദിവസത്തിനിടെ ഉണ്ടായത്.

എറണാകുളവും തിരുവനന്തപുരവും കഴിഞ്ഞാല്‍ ജില്ലകളില്‍ കോട്ടയത്താണ് കേസുകളിലും മരണത്തിലും പെട്ടെന്നുള്ള ഉയര്‍ച്ച. ഇന്നലെ മാത്രം നാല് മരണമാണ് കോട്ടയത്തുണ്ടായത്. സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ ഉയര്‍ത്തി 21,000നു മുകളിലെത്തിച്ചിട്ടുണ്ട്. ഇതിനൊപ്പം വെല്ലവുവിളിയുയര്‍ത്തുന്നത് എലിപ്പനിയാണ്. ഈ മാസം മാത്രം 150 പേരില്‍ എലിപ്പനി സ്ഥിരീകരിച്ചു. നാലു പേര്‍ ഈ മാസം മാത്രം മരിച്ചു. ഈ വര്‍ഷം ഇതുവരെ 18 പേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്.കൊവിഡ് കേസുകളിലെ വര്‍ധനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നലെ മുതല്‍ ആറ് ദിവസത്തേക്ക് പ്രത്യേക കരുതല്‍ ഡോസ് വാക്സീന്‍ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്. പരമാവധി പേരെ കൊണ്ട് കരുതല്‍ ഡോസ് വാക്സീന്‍ എടുപ്പിക്കുകയാണ് ലക്ഷ്യം. കിടപ്പ് രോഗികള്‍ക്കും വീട്ടുപരിചരത്തിലുള്ള രോഗികള്‍ക്കും യജ്ഞത്തിന്‍്റെ ഭാഗമായി വീട്ടിലെത്തി വാക്സീന്‍ നല്‍കും.

Post a Comment

Previous Post Next Post
Join Our Whats App Group