Join News @ Iritty Whats App Group

റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയ ഇരിട്ടി സ്വദേശിനി അറസ്റ്റിൽ


1656097763487146-0

 

കണ്ണൂർ:  റെയിൽവെയിൽ  ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന്  പണം തട്ടിയ യുവതി അറസ്റ്റിൽ. 
ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി  ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു .
റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് ബിൻഷ തോമസ്  പണം തട്ടിയെന്ന് അഞ്ച് പേരാണ് കണ്ണൂർ ടൗൺ പൊലീസിൽ 
പരാതി നൽകിയിരുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ലർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി ലഭിക്കാൻ  സഹായിക്കാമെന്നും പറഞ്ഞായിരുന്നു പണം തട്ടിയത്.പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പ
പ്പെട്ടവരാണ് പൊലീസിയിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരി
ശോധനയിലാണ് ബിൻഷ  അറസ്റ്റിലായത്. ഇവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ  പരിശോധിച്ചതിൽ  നിന്നും നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട് ഇരിട്ടിയിലെ ഒരു ഫ്ലാറ്റ് 
കേന്ദ്രീകരിച്ചാണ് ബിൻ ഷ തട്ടിപ്പ് നടത്തിയിരുന്നതായാണ്  പൊലീസിന് ലഭിച്ച വിവരം. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉള്ളതായും  പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group