കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അനുസരിച്ച് ഇടത് മുന്നണിക്ക് 2244 വോട്ടിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. വോട്ട് ശതമാനം വധിച്ചു. യുഡിഎഫ് കോട്ടയാണ് തൃക്കാക്കര. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായിരുന്നു വോട്ട് വര്‍ധിപ്പിക്കാൻ അവര്‍ക്ക് സാധിച്ചു. ബിജെപി, ട്വന്റി ട്വന്റി പോലുള്ള ചെറു പാര്‍ട്ടികളുടെ വോട്ടും യുഡിഎഫിന് ലഭിച്ചു. 15483 വോട്ടാണ് ബിജെപിക്ക് കഴിഞ്ഞ തവണ വഭിച്ചത്. ഇത്തവണ അത് 12995 ആയി കുറഞ്ഞു. ബിജെപി വോട്ടിലെ കുറവ് യുഡിഎഫിന് അനുകൂലമായി മാറി. ട്വന്റി ട്വന്റി ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17890 വോട്ടുണ്ടായിരുന്നു. എന്നാലിത്തവണ സ്ഥാനാത്ഥിയുണ്ടായിരുന്നില്ല. അതും യുഡിഎഫിനാണ് ലഭിച്ചത്.
പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ ഇടത് പക്ഷത്തിന് കഴിഞ്ഞില്ല. പരിശോധിച്ച് മുന്നോട്ട് പോകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും എറണാകുളം ജില്ല ഇടത് പക്ഷത്തിന് അനുകൂലമായിരുന്നില്ല. അത് പ്രത്യേകം പഠിക്കും. ഈ ജനവിധി ജാഗ്രതയോടെ പ്രവർത്തിക്കാനുള്ള മുന്നറിയിപ്പായി കാണും. ബൂത്ത് തലം വരെ പരിശോധന നടത്തും. പ്രവത്തനങ്ങളനുസരിച്ച് വോട്ടിൽ ഈ വർദ്ധന പോരാ എന്ന് പാർട്ടി വിലയിരുത്തി. ഒരു തെരഞ്ഞെടുപ്പിൽ തോറ്റാലെല്ലാം പോയെന്നോ ജയിച്ചാൽ എല്ലാം ലഭിച്ചുവെന്നോ കരുതുന്നവരല്ല. പാർലമെൻറിൽ 20 ൽ 19 ഉം എൽഡിഎഫ് തോറ്റു. എന്നിരുന്നാലും ശക്തമായി തിരികെ വരാൻ സാധിച്ചു. കെ റെയിൽ വെച്ച് നടത്തിയ തെരെഞ്ഞെടുപ്പല്ല ഇത്. പദ്ധതിയുമായി മുന്നോട്ട് പോകും. എൽഡിഎഫ് വോട്ട് കൂടിയിട്ടുണ്ട്. അത് മുന്നേറ്റമാണ്. ജയം മാത്രമല്ലല്ലോ പരിഗണിക്കുകയെന്നും കോടിയേരി പറഞ്ഞു. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ആശുപത്രിയിൽ വെച്ചല്ല. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു പ്രഖ്യാപനം. പ്രാദേശിക നേതാക്കളെ മാറ്റി നിർത്തിയിട്ടല്ല പ്രചാരണം നടത്തിയത്. അവരെ കൂടി കൂട്ടിയിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എൽഡിഎഫിന്റേത് വലിയ പരാജയമല്ല. എൽഡിഎഫ് തകർന്ന് പോയില്ലെന്നും കോടിയേരി പറഞ്ഞു.
Post a Comment