Join News @ Iritty Whats App Group

കണ്ണൂര്‍ സര്‍വകലാശാലയുടെ ഏകജാലക സംവിധാനം വഴിയുള്ള ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ (ഗവ./എയ്​ഡഡ്​/സെല്‍ഫ്​ ഫിനാന്‍സിങ്​) യു.ജി കോഴ്സുകളിലേക്ക് 2022-23 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സര്‍വകലാശാലയുടെ കീഴില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും (ജനറല്‍/ റിസര്‍വേഷന്‍/ കമ്യൂണിറ്റി/ മാനേജ്​മെന്‍റ്​/സ്​പോര്‍ട്​സ്​ ക്വോട്ട ഉള്‍പ്പെടെയുള്ള) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 22ന്​ വൈകീട്ട്​ മുതല്‍ ആരംഭിച്ച്‌​ ജൂലൈ 15ന്​ വൈകീട്ട്​ അഞ്ചിന്​ അവസാനിക്കും. വിവരങ്ങള്‍ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഹെല്‍പ് ലൈന്‍ നമ്ബര്‍: 0497 2715284, 0497-2715261, 7356948230.

Post a Comment

Previous Post Next Post
Join Our Whats App Group