Join News @ Iritty Whats App Group

ചോരകുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞ യുവതി വീട്ടിലുമില്ല;അറസ്റ്റ് ചെയ്യാനാവാതെ പോലീസ് മടങ്ങി

ഇരിട്ടി: ചോരകുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞ യുവതിയെ അറസ്റ്റു ചെയ്യാനാവാതെ മടങ്ങി പൊലീസ്.യുവതിയുടെ ഉളിക്കലിലെ വീട്ടിലെത്തിയ പൊലിസിനോട് വീട്ടുകാര്‍ ഇവര്‍ അവിടെയില്ലെന്നും എവിടെ പോയതാണെന്ന് അറിയില്ലെന്നുമാണ്.

ഇതോടെ യുവതിയെ കസ്റ്റഡിയിലെടുക്കാതെ പൊലിസിന് മടങ്ങേണ്ടി വന്നു. ജുവനൈല്‍ ആക്ടുപ്രകാരമാണ് ഇവര്‍ക്കെതിരെ ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുള്ളത്. യുവതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ഇവരെ ഉടന്‍ കണ്ടെത്തുമെന്നും കണ്ണൂര്‍ സിറ്റി പൊലിസ് അറിയിച്ചു.

കഴിഞ്ഞ 25 നാണ് വീട്ടില്‍ നിന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രമധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുന്നത്. ഇവര്‍ ഒറ്റയ്ക്കാണുണ്ടായിരുന്നത്. ബസ് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പിങ്ക് പൊലിസെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവ വേദന കലശലായതിനാല്‍ ഇവരെ ഉടന്‍ ലേബര്‍ റൂമിലേക്ക് മാറ്റുകയും ഇവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. എന്നാല്‍ കഴിഞ്ഞ 27ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ട ഇവര്‍ കുഞ്ഞിനെ തനിക്ക് വേണ്ടെന്നും കൊണ്ടദപോവുന്നില്ലെന്നും ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

മറ്റു രേഖകളില്‍ ഒപ്പിടാതെയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിക്കാതെയും ഇവര്‍ അവിടെ നിന്നും പോവുകയും ചെയ്തു. ഇവരുടെ പേരും വിലാസവുമാണ് ആശുപത്രിയിലുള്ളത്. വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും കുഞ്ഞിനെ കൊണ്ടുപോവുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ സിറ്റി പൊലിസ് യുവതിക്കെതിരെ ജുവനൈല്‍ ആക്ടു പ്രകാരം കേസെടുത്തത്.

Post a Comment

Previous Post Next Post
Join Our Whats App Group