Join News @ Iritty Whats App Group

കുപ്പ്രസിദ്ധ മോഷ്ടാവ് കണ്ണൂർ പോലീസിന്റെ പിടിയിൽ

കണ്ണൂര്‍: കുപ്രസിദ്ധ കവര്‍ച്ചക്കാരനായ തൃക്കരിപ്പൂര്‍ സ്വദേശിയെ മലപ്പുറത്ത് വെച്ച്‌ പിടികൂടി പോലീസ് സംഘം.
തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് സ്വദേശി തെക്കേ പുരയില്‍ ടി പി.അബ്ദുള്‍ റഷീദിനെ (36)യാണ് കണ്ണൂര്‍ സിറ്റി എ.സി.പി ടികെ രത്നകുമാറിന്‍്റെ ക്രൈം സ്ക്വാഡും പ്രത്യേക അന്വേഷണ സംഘത്തിലെ ഇന്‍സ്പെക്ടര്‍ എന്‍.കെ.സത്യനാഥനും സംഘവും അറസ്റ്റ് ചെയ്തത്.

ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല് വീടുകളില്‍ കവര്‍ച്ച നടത്തി മലപ്പുറത്തെ ഒളിതാവളത്തിലേക്ക് മുങ്ങിയ പ്രതിയെയാണ് അറസ്റ്റു ചെയ്തത്. മൗവ്വഞ്ചേരി ഇരിവേരിയിലെ എം പി.ഖദീജയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലും, മൗവ്വഞ്ചേരിയിലെ ടി പി മുഹമ്മദിന്‍്റെ വീട്ടില്‍ നിന്നും 14 പവന്‍ കവര്‍ന്ന കേസിലും സമീപത്തെ വീട്ടില്‍ നിന്ന് 90,000 രൂപയും രണ്ട് പവനും കവര്‍ന്ന കേസിലും, ഇക്കഴിഞ്ഞ ജനുവരി 13ന് മുഴപ്പാലസ്വദേശിയായ കെ.സി.അജിത്തിന്‍്റെ വീട്ടില്‍ നിന്നും നാല് പവന്‍്റെ ആഭരണങ്ങളും ഏഴായിരം രൂപയും 12,000 വിദേശ കറന്‍സിയായ ദിര്‍ഹവും കവര്‍ച്ച നടത്തി മുങ്ങിയ കേസിലെ പ്രതിയെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മൊബൈല്‍ നമ്ബറുകള്‍ മാറി മാറി ഉപയോഗിച്ച്‌ പല പേരുകളില്‍ഒളിവില്‍ കഴിഞ്ഞ കവര്‍ച്ചക്കാരനെ വളരെ തന്ത്രപരമായാണ് പോലീസ് വലയിലാക്കിയത്. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഇയാള്‍ക്കെതിരെ കവര്‍ച്ചാ കേസുകള്‍ നിലവിലുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group