പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ ലാത്തിചാര്‍ജില്‍ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഇടതു കണ്ണിന്റെ കാഴ്ച്ചശക്തി നഷ്ടമായി. കഴിഞ്ഞ ചൊവ്വാഴ്ച്ച തൊടുപുഴയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ ബിലാല്‍ സമദിന് പരുക്കേല്‍ക്കുന്നത്.
ഗുരുതരമായി പരുക്കേറ്റ ബിലാല്‍ ഇപ്പോള്‍ അങ്കമാലിയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ബിലാലിന്റെ ഇടതു കണ്‍പോളയുടെ മൂന്ന് ഭാഗത്തായി ഏതാണ്ട് 28 തുന്നലുകളുണ്ട്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചികിത്സകള്‍ക്ക് ശേഷം മാത്രമെ കാഴ്ച്ച തിരികെ ലഭിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും പറയാനാവൂവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
നിലവില്‍ മുറിവ് ഭേദമാകാന്‍ വേണ്ടിയുള്ള ചികിത്സയാണ് പുരോഗമിക്കുന്നത്. ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു നടത്തിയ മാര്‍ച്ചിനിടെയാണു ബിലാലിനു പരുക്കേറ്റത്.
Post a Comment