സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുറഞ്ഞു. ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4665 രൂപയും പവന് 37,320 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില. ബുധനാഴ്ച സ്വർണവില ഗ്രാമിന് 4675 രൂപയും പവന് 37,400 രൂപയുമായിരുന്നു. ചൊവ്വാഴ്ച ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 640 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വർധിച്ചിരുന്നു. ഞായറാഴ്ച ഗ്രാമിന് 4755 രൂപയും പവന് 38040 രൂപയുമായിരുന്നു സ്വർണവില. ജൂൺ 25 ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയിരുന്നു. ഒരു പവന് 38,040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്നു വില. ജൂൺ 24 ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. വ്യാഴാഴ്ച പവന് 160 രൂപ കൂടുകയും ബുധനാഴ്ച 160 രൂപ കുറയുകയും ചെയ്തിരുന്നു. ബുധനാഴ്ച ഒരു ഗ്രാം സ്വർണത്തിന് വില 4745 രൂപയും പവന് 37,960 രൂപയുമായിരുന്നു വില.
മൂന്നാംദിനവും സ്വർണവില താഴേക്ക്; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ
News@Iritty
0
Post a Comment