തലസ്ഥാനത്തെ യുദ്ധക്കളമാക്കാൻ ഗൂഢാലോചനയെന്ന് മന്ത്രി വി ശിവൻകുട്ടി. യൂത്ത് കോൺഗ്രസുകാരെ ഇളക്കി വിട്ട് അക്രമം നടത്താൻ ആണ് ഉദ്ദേശം. അക്രമത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ സന്ദർശിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാനുള്ള ഒരു ശ്രമവും വിലപ്പോവില്ല. ജനവിരുദ്ധ ശക്തികൾ ആണ് ഇപ്പോൾ അക്രമം അഴിച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിൽ ആണ് പ്രതിപക്ഷ സംഘടനകളുടെ പ്രക്ഷോഭം. ഒരു തെളിവ് പോലും ഹാജരാക്കാൻ ഈ ആരോപണം ഉന്നയിച്ചവർക്ക് കഴിഞ്ഞിട്ടില്ല. എല്ലാം ജനം തിരിച്ചറിയുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Post a Comment