മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി നിര്‍ണായക ഘട്ടത്തിലേക്ക്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ബിജെപി നേതാക്കൾ രാജ്ഭവനിലെത്തി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വിശ്വാസവോട്ടെടുപ്പിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്. ജൂണ്‍ 30 വ്യാഴാഴ്ച രാവിലെ 11 മണിക്ക് വിശ്വാസവോട്ടെടുപ്പ് നടത്താനാണ് ഗവര്‍ണറുടെ നിര്‍ദേശം.
വിശ്വാസ വോട്ടെടുപ്പിനായി നിയമസഭ വിളിച്ച് കൂട്ടണമെന്നാവശ്യപ്പെട്ട് 8 സ്വതന്ത്ര എം എൽ എ മാർ ഗവർണർക്ക് ഇമെയിൽ സന്ദേശം അയച്ചിരുന്നു. ഇന്ന് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട ബിജെപി സംഘം സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും വിശ്വാസവോട്ടെടുപ്പ് നടത്താനായി നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇതിനു ശേഷമാണ് വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവര്‍ണര്‍ തീരുമാനിച്ചത്. ഗവര്‍ണറുടെ തീരുമാനത്തോടുള്ള സര്‍ക്കാര്‍ പ്രതികരണം ലഭ്യമായിട്ടില്ല. വിശ്വാസവോട്ടെടുപ്പിന് ശുപാര്‍ശ ലഭിച്ചതോടെ ഗുവാഹത്തിയിലുള്ള വിമത എംഎൽഎമാര്‍ മറ്റന്നാൾ രാവിലെ മുംബൈയിൽ തിരിച്ചെത്തും എന്നാണ് വിവരം.
Post a Comment