Join News @ Iritty Whats App Group

സിഡിഎമ്മിൽ 60000 രൂപ നിക്ഷേപിച്ച് രസീത് ലഭിച്ചതോടെ നിക്ഷേപിച്ചയാൾ ഇടപാട് തീരും മുൻപ്പ് പുറത്തിറങ്ങി . പിന്നീടെത്തിയ യുവാവ് പണം കൈക്കലാക്കി

എടപ്പാൾ: സിഡിഎമ്മിൽ പണം നിക്ഷേപിച്ച് ഇടപാട് തീരുംമുൻപ് പുറത്തിറങ്ങിയ യുവാവിന്റെ 60,000 രൂപ നഷ്ടപ്പെട്ടു. വട്ടംകുളം കാന്തള്ളൂർ സ്വദേശിയായ യുവാവിന്റെ പണമാണ് പിന്നീട് എത്തിയ യുവാവ് കൈക്കലാക്കിയത്. 

കുമരനല്ലൂർ സെന്ററിലെ സിഡിഎമ്മിൽ പണം നിക്ഷേപിക്കാനായി എത്തിയ യുവാവ് തുക മെഷീനിൽ നൽകി. രസീത് ലഭിച്ചതോടെ ഇയാൾ പുറത്തിറങ്ങി. എന്നാൽ സാങ്കേതിക തകരാർ മൂലം പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കില്ലെന്നാണ് രസീതിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് ശ്രദ്ധിക്കാതെ യുവാവ് സ്ഥലംവിട്ടു. പിന്നാലെ പണം എടുക്കാൻ എത്തിയ ആൾക്ക് ഈ തുക ലഭിച്ചു.

പണം അധികൃതർക്ക് കൈമാറാതെ ഇയാൾ കൈവശം വച്ചു. പിന്നീട് തുക അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് മനസ്സിലായ യുവാവ് തിരികെ സിഡിഎമ്മിൽ എത്തിയപ്പോഴേക്കും പണം നഷ്ടപ്പെട്ടിരുന്നു. ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് തുക മറ്റൊരു യുവാവ് എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. പൊലീസിൽ പരാതി നൽകി.

 പണമെടുത്ത യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതേസമയം പണം നിക്ഷേപിക്കാൻ എത്തുന്നവർ മെഷീനിൽ നിന്നുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ബാങ്ക് അധികൃതർ ‍മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group