Join News @ Iritty Whats App Group

മെഡിസെപ് നാളെമുതൽ; പദ്ധതിയിൽ അംഗമാകാത്തവരിൽനിന്നുകൂടി പ്രതിമാസ പ്രീമിയം തുകയായ 500 രൂപ ഈടാക്കും

തിരുവനന്തപുരം: സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന് വെള്ളിയാഴ്ച ആരംഭിക്കും. പദ്ധതിയിൽ ഇനിയും അംഗമാകാത്തവരിൽനിന്നുകൂടി പ്രതിമാസ പ്രീമിയം തുകയായ 500 രൂപ ഈടാക്കാനാണ് തീരുമാനം. പ്രീമിയം തുക പിടിക്കുമെങ്കിലും വ്യക്തിഗത വിവരങ്ങൾ നൽകി പദ്ധതിയിൽ ചേരാത്തവർക്ക് ഇൻഷുറൻസ് കാർഡ് ലഭിക്കില്ല. സർക്കാർ ജീവനക്കാരും പെൻഷൻകാരും നിർബന്ധമായും പദ്ധതിയിൽ ചേരണമെന്നാണ് സർക്കാർനിർദേശം. പദ്ധതിയിൽ പങ്കാളികളായ ആശുപത്രികളുടെ അന്തിമപ്പട്ടിക വെള്ളിയാഴ്ചയോടെയേ ധനവകുപ്പ് പ്രസിദ്ധപ്പെടുത്തൂ. നിലവിൽ ജീവനക്കാരുടെ ഇടയിൽ പ്രചരിക്കുന്ന പട്ടിക അന്തിമമല്ല. പല വൻകിട ആശുപത്രികളും പദ്ധതിയിൽ താത്‌പര്യം പ്രകടിപ്പിച്ചിട്ടുള്ളതിനാൽ അവയെക്കൂടി ഉൾപ്പെടുത്തിയാകും പുതിയ പട്ടിക വരുക.

ആയുർവേദമടക്കം ആയുഷ് മേഖലയിലെ കൂടുതൽ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പെൻഷൻകാരിൽ പലരും പദ്ധതിയിൽ ചേരാൻ വിമുഖത കാണിക്കുന്നതും അതിനാലാണെന്നാണു കരുതുന്നത്. ആശുപത്രികളുടെ അന്തിമപ്പട്ടിക വരുന്നതോടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതവരൂ.

Post a Comment

Previous Post Next Post
Join Our Whats App Group