മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസും ഡിആര്‍ഐയും ചേര്‍ന്ന് പിടികൂടി.
അബുദാബിയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ കാസര്‍ഗോഡ് ചെങ്കള സ്വദേശി ഹസീബ് അബ്ദുള്ള ഹനീഫില്നിന്നാണ് 899 ഗ്രാം സ്വര്‍ണം പിടിച്ചത്. ചെക്ക് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാലു ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം പിടികൂടുമ്ബോള്‍ 1000 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 899 ഗ്രാമാണ് ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. കസ്റ്റംസ് അസി. കമ്മീഷണര്‍ ടി.പി.മുഹമ്മദ് ഫയീസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, പി.മുരളി, ഇന്‍സ്പെക്ടര്‍മാരായ അശ്വിന നായര്‍, പങ്കജ്, സൂരജ് ഗുപ്ത, ജുബര്‍ ഖാന് ,ഹവില്‍ദാര്‍ ശശീന്ദ്രന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
News@Iritty
0
Post a Comment