Join News @ Iritty Whats App Group

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; 42 ലക്ഷത്തിലേറെ വിലവരുന്ന സ്വർണ്ണവുമായി കോളയാട് സ്വദേശി പിടിയിൽ

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 42 ലക്ഷത്തിലേറെ വിലവരുന്ന 815 ഗ്രാം സ്വർണമാണ് കോളയാട് പനച്ചിൽ കടവത്ത് നൗഫലിൽ നിന്നും പിടികൂടിയത്. മസ്കറ്റിൽ നിന്നും ഐഎക്‌സ് 712 വിമാനത്തിൽ എത്തിയ നൗഫൽ 953 ഗ്രാം വരുന്ന നാലു കാപ്സ്യൂൾ രൂപത്തിൽ ആക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഇൻസ്‌പെക്ടർമാരായ കെആർ നിഖിൽ, സുരേന്ദ്ര ജൻജിത്, സന്ദീപ്‌ ദഹിയ, നിഷാന്ത് താക്കൂർ, ഓഫിസ് സ്റ്റാഫുകളായ ഹരീഷ്, ലയ എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വർണം പിടികൂടിയത്. കഴിഞ്ഞ ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group